മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിൽ കോടികളുടെ തട്ടിപ്പ്; അന്വേഷണത്തിന് എസ്ഐടി
ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലാകും സമഗ്ര അന്വേഷണം നടക്കുക.


